Skip to content

ഏകദിന റൺവേട്ടയിൽ സൗരവ് ഗാംഗുലിയെ മറികടക്കാനൊരുങ്ങി വിരാട് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഏകദിന കരിയറിൽ 236 മത്സരത്തിൽ നിന്നും 59എം3 ശരാശരിയിൽ 11286 റൺസ് നേടിയ കോഹ്ലിക്ക് മത്സരത്തിൽ 77 റൺസ് കൂടെ നേടാൻ സാധിച്ചാൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ പിന്നിലാക്കി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന എട്ടാമത്തെ ബാറ്റ്സ്മാനെന്ന നേട്ടം സ്വന്തമാക്കാം. ഏകദിന ക്രിക്കറ്റിൽ 311 മത്സരത്തിൽ നിന്നും 40.73 ശരാശരിയിൽ 11363 റൺസ് ഗാംഗുലി നേടിയിട്ടുണ്ട്.

ഗാംഗുലിയെ പിന്നിലാക്കുന്നതോടെ ഏകദിനത്തിൽ സച്ചിന് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടവും കോഹ്ലിയുടെ പേരിലാകും.