Skip to content

ഏകദിന പരമ്പരയിൽ കുൽദീപ് യാദവിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ ഏകദിനത്തിൽ 51 മത്സരത്തിൽ നിന്നും 93 വിക്കറ്റുകൾ നേടിയ കുൽദീപ് യാദവിന് അടുത്ത മത്സരത്തിലോ ഈ പരമ്പരയിലോ ഏഴ് വിക്കറ്റ് നേടാൻ സാധിച്ചാൽ ഏറ്റവും വേഗത്തിൽ ഏകദിന ക്രിക്കറ്റിൽ നൂറ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടം സ്വന്തമാക്കാം. നിലവിൽ 56 മത്സരത്തിൽ 100 വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമിയുടെ പേരിലാണ് ഈ റെക്കോർഡ്.

ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റ് നേടാൻ സാധിച്ചാൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടത്തിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിനൊപ്പമെത്താൻ കുൽദീപിന് സാധിക്കും.

വെറും 44 മത്സരത്തിൽ നിന്നും 100 വിക്കറ്റ് നേടിയ അഫ്ഘാൻ സ്പിന്നർ റാഷിദ് ഖാനാണ് ഈ നേട്ടത്തിൽ മുൻപിലുള്ളത്.