Skip to content

റിഷാബ് പന്ത് ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ ; ധോണിയുടെ റെക്കോർഡ് ഇനി പഴങ്കഥ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടം സ്വന്തമാക്കി യുവതാരം റിഷാബ് പന്ത്. മത്സരത്തിൽ 42 പന്തിൽ നാല് ഫോറും നാല് സിക്സുമടക്കം 65 റൺസ് നേടിയ റിഷാബ് പന്ത് 2017 ൽ ഇംഗ്ലണ്ടിനെതിരെ 36 പന്തിൽ 56 റൺസ് നേടിയ എം എസ് ധോണിയുടെ റെക്കോർഡാണ് പഴങ്കഥയാക്കിയത്.

അന്താരാഷ്ട്ര ടി20യിലെ പന്തിന്റെ രണ്ടാം ഫിഫ്റ്റിയാണിത്. 22 വയസ്സിനുള്ളിൽ അന്താരാഷ്ട്ര ടി20യിൽ രണ്ട് ഫിഫ്റ്റി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടവും പന്ത് സ്വന്തമാക്കി.