Skip to content

പാകിസ്ഥാന്റെ ആ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ അന്താരാഷ്ട്ര ടി20യിൽ വെസ്റ്റിൻഡീസിനെതിരെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി വിജയിക്കുന്ന ടീമെന്ന റെക്കോർഡ് സ്വന്തമാക്കി ടീം ഇന്ത്യ. വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ തുടർച്ചയായ ആറാം വിജയമാണിത്. തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ വിൻഡീസിനെ പരാജയപെടുത്തിയ പാകിസ്ഥാന്റെ റെക്കോർഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്.

മത്സരത്തിൽ നേടിയ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കി. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 147 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 42 പന്തിൽ നാല് ഫോറും നാല് സിക്സുമടക്കം 65 റൺസ് നേടി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ റിഷാബ് പന്തും 45 പന്തിൽ 59 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.