Skip to content

ഇന്ത്യൻ യുവതിയുമായുള വിവാഹം സ്ഥിരീകരിച്ച് ഹസൻ അലി ; ആഗസ്റ്റ് 20 ന് വിവാഹിതരാകും

മാലിക് – സാനിയ ദമ്പതികൾക്ക് പിന്നാലെ ഇന്ത്യൻ യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് പാക് ബോളർ ഹസൻ അലി .കഴിഞ്ഞ ദിവസങ്ങളിൽ ക്രിക്കറ്റ് ലോകത്ത് വൈറലായ വാർത്ത ശരി വെച്ച് ഹസൻ അലി രംഗത്തെത്തിയിരിക്കുകയാണ് .ഹരിയാനക്കാരി ഷാമിയ അർസൂ എന്ന യുവതിയെയാണ് ഹസൻ അലി വിവാഹം കഴിക്കാൻ ഒരുങ്ങുന്നത് . വിവാഹ ശേഷം ഗുജ്‌റൻവാലയിൽ താമസമാകുമെന്നും അദ്ദേഹം അറിയിച്ചു .
ഒരു പ്രൈവറ്റ് വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ഷാമിയയെ ഒരു വർഷം മുമ്പാണ് ഹസൻ അലി പരിചയപ്പെടുന്നത് . അടുത്തമാസം 20 ന് ദുബൈയിലെ അറ്റ്‌ലാന്റിസ് പാം ഹോട്ടലിൽ വെച്ച് ഇരുവരും വിവാഹിതരാകും .