Skip to content

ആദ്യ ടെസ്റ്റ് സെഞ്ചുറിയുമായി റോറി ബേൺസ് ; ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ മുന്നേറ്റം

ഓപ്പണർ റോറി ബേൺസിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 267 റൺസ് നേടിയിട്ടുണ്ട്. 125 റൺസ് നേടിയ ബേൺസും 38 റൺസ് നേടിയ ബെൻ സ്റ്റോക്‌സുമാണ് ക്രീസിലുള്ളത്. 10 റൺസ് നേടിയ ജേസൺ റോയ്, 57 റൺസ് നേടിയ ജോ റൂട്ട്, 18 റൺസ് നേടിയ ജോ ഡെൻലി, 5 റൺ നേടിയ ജോസ് ബട്ട്ലർ എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ട്ടമായത്.

ഓസ്‌ട്രേലിയക്ക് വേണ്ടി ജെയിംസ് പാറ്റേഴ്സൺ രണ്ട് വിക്കറ്റും പാറ്റ് കമ്മിൻസ്, പീറ്റർ സിഡിൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ആദ്യ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 284 റൺസ് നേടി പുറത്തായിരുന്നു.