Skip to content

ഞാൻ കണ്ടതിൽ ഏറ്റവും സമ്പൂർണ്ണനായ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ; വിരാട് കോഹ്ലി

ഫുട്‌ബോളിലെ തന്റെ ഇഷ്ട്ട താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി . മറ്റാരുമല്ല പോർച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയാണ് കോഹ്ലിയുടെ ഇഷ്ട്ടതാരം . ഫിഫ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇഷ്ട്ട ഫുട്ബാൾ താരത്തെ വെളിപ്പെടുത്തിയത് . താൻ കണ്ടതിൽ വെച്ച് ഏറ്റവും സമ്പൂർണ്ണനായ താരം റൊണാൾഡോയെന്നും കോഹ്ലി കൂട്ടിച്ചേർത്തു .

അദ്ദേഹത്തിന്റെ വര്‍ക്ക് എത്തിക് പകരം വെക്കാനില്ലാത്തതാണെന്നും വിരാട് അഭിപ്രായപ്പെട്ടു. ക്രിസ്റ്റ്യാമോ മികച്ച ലീഡറാണെന്നും അദ്ദേഹം നിരവധിപേരെ പ്രചോദിപ്പിക്കുന്നുവെന്നും വിരാട് പറഞ്ഞു. കളിയോടുള്ള ക്രിസ്റ്റിയാനോയുടെ അര്‍പ്പണ ബോധവും വിരാടിനെ ക്രിസ്റ്റിയാനോ ആരാധകനാക്കുന്നു.

ഫ്രാൻസ് എംബാപ്പയെയും പുകഴ്ത്താൻ താരം മറന്നില്ല . ഫുട്‌ബോളിലെ അടുത്ത വലിയ താരം എംബാപ്പയാകുമെന്നും കോഹ്ലി പറഞ്ഞു . സമീപ കാലത്ത് ഇന്ത്യൻ ഫുട്ബോൾ വളർന്നിട്ടുണ്ടെന്നും സുനിൽ ഛേത്രി ലോകക്കപ്പ് കളിക്കാൻ അർഹതയുള്ള താരമെന്നും കോഹ്ലി കൂട്ടിച്ചേർത്തു .