Skip to content

അനൗദ്യോഗിക ടെസ്റ്റ് ; വെസ്റ്റിൻഡീസ് എ യ്ക്കെതിരെ ഇന്ത്യ എ യ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസ് എ യ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ യ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്‌സിൽ വേണ്ടിയിരുന്ന 97 റൺസിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇന്ത്യ എ മറികടന്നു.

നേരത്തെ രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസ് 180 റൺസിന് ഓൾ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നദീമും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് സിറാജുമാണ് വെസ്റ്റിൻഡീസിനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. രണ്ട് ഇന്നിങ്‌സിൽ നിന്നുമായി പത്ത് വിക്കറ്റുകൾ നദീം വീഴ്ത്തി.