Skip to content

യുവരാജ് സിങ് തകർത്താടി ; ടോറോന്റോയ്ക്ക് തകർപ്പൻ വിജയം

ക്യാപ്റ്റൻ യുവരാജ് സിങിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ഗ്ലോബൽ കാനഡ ടി20 ലീഗിൽ എഡ്മോൺടൺ റോയൽസിനെതിരെ ടോറോന്റോ നാഷണൽസിന് രണ്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. മഴമൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് എഡ്മോൺടൺ ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ ടോറോന്റോ മറികടന്നു. 21 പന്തിൽ 35 റൺസ് നേടിയാണ് യുവരാജ് സിങ് പുറത്തായത്. മൂന്ന് ഫോറും മൂന്ന് സിക്സും യുവിയുടെ ബാറ്റിൽ നിന്നും പിറന്നു. 39 പന്തിൽ 45 റൺസ് നേടിയ ക്ലാസനും 12 പന്തിൽ 33 റൺസ് നേടിയ മാൻപ്രീത് ഗോണിയും വിജയത്തിൽ യുവരാജിനൊപ്പം നിർണായക പങ്കുവഹിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത എഡ്മോൺടണെ 18 പന്തിൽ 28 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്, 24 പന്തിൽ 43 റൺസ് നേടിയ ബെൻ കട്ടിങ്, 17 പന്തിൽ 36 റൺസ് നേടിയ ഷദാബ്‌ ഖാൻ എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത്.