Skip to content

ബംഗ്ലാദേശ് പരിശീലകരായി ഡാനിയേൽ വെട്ടോറിയും ചാൾ ലാങ്വെൽറ്റും

പരിശീലകനിരയിൽ വമ്പൻ മാറ്റവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. മുൻ സൗത്താഫ്രിക്കൻ മീഡിയം പേസ് ബൗളർ ചാൾ ലാങ്വെൽറ്റിനെയും ന്യൂസിലാൻഡിന്റെ എക്കാലത്തെയും മികച്ച സ്പിന്നറായ ഡാനിയേൽ വെട്ടോറിയും ബംഗ്ലാദേശ് ബൗളിങ് പരിശീലകരായി നിയമിച്ചു. രണ്ട് വർഷം ലാങ്വെൽറ്റ് പരിശീലനകനായി തുടരും മറുഭാഗത്ത് 100 ദിവസത്തെ കരാറിലാണ് ഡാനിയേൽ വെട്ടോറി ടീമിനൊപ്പം ചേരുന്നത്. ഈ വർഷവസാനം ഇന്ത്യയ്‌ക്കെതിരായ പരമ്പര മുതൽ അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പ് വരെ വെട്ടൊറി ടീമിനൊപ്പം ഉണ്ടാകും. കോർട്ട്നി വാൽഷിനും സുനിൽ ജോഷിയ്ക്കും പകരക്കാരായിട്ടാണ് ഇരുവരും ടീമിലെത്തുന്നത്.

ക്രിക്കറ്റ് ലോകകപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു ഷാക്കിബ്‌ അൽ ഹസന്റെ മികവിൽ ബംഗ്ലാദേശ് കാഴ്ച്ചവെച്ചത്.