Skip to content

വൈസ് ക്യാപ്റ്റനായി ബെൻ സ്റ്റോക്‌സ്, ആർച്ചർക്ക് അരങ്ങേറ്റം ; ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമിനെ ആതിഥേയരായ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ജോഫ്രാ ആർച്ചർ ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റം കുറിക്കും. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനെ വീണ്ടും വൈസ് ക്യാപ്റ്റനായി നിയമിച്ചു. അയർലൻഡിനെതിരായ മത്സരം പരിക്ക് മൂലം നഷ്ട്ടപെട്ട ജിമ്മി ആൻഡേഴ്സൻ ടീമിൽ തിരിച്ചെത്തി. അയർലൻഡിനെതിരായ മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ജേസൺ റോയും ടീമിലിടം നേടി.

ഇംഗ്ലണ്ട് ടീം ; ജോ റൂട്ട് (ക്യാപ്റ്റൻ), മൊയിൻ അലി, ജിമ്മി ആൻഡേഴ്സൺ, ജോഫ്ര ആർച്ചർ, ജോണി ബെയർ‌സ്റ്റോ, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്‌ലർ, സാം കുറാൻ, ജോ ഡെൻലി, ജേസൺ റോയ്, ബെൻ സ്റ്റോക്സ്, ഒല്ലി സ്റ്റോൺ, ക്രിസ് വോക്സ്