Skip to content

നായകനും ഉപനായകനും തമ്മിൽ പോര് ; അനുഷ്‌ക ശർമ്മയുടെ പോസ്റ്റ് രോഹിതിനുള്ള മറുപടിയോ ?!

ലോകക്കപ്പ് സെമി ഫൈനലിലെ തോൽവിക്ക് പിന്നാലെ നായകൻ വിരാട് കോഹ്‌ലിയും ഉപനായകൻ രോഹിത് ശർമയും തമ്മിൽ അസ്വാരസ്യത്തിലാണെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . എന്നാൽ കോഹ്ലിയും രോഹിതും തമ്മിൽ പ്രശനങ്ങളുണ്ടെന്ന വാർത്തകളെ തള്ളി ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുൺ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു . ഇന്ത്യൻ താരങ്ങൾ കോലിയുടെയും രോഹിതിൻ്റെയും നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞിരിക്കുകയാണെന്ന വാർത്തകളെയാണ് ഭരത് അരുൺ തള്ളിയത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ രോഹിത് ശർമ്മ , വിരാട് കോഹ്ലിയെയും ഭാര്യ അനുഷ്‌ക ശർമയെയും അണ്ഫോളോ ചെയ്തതോടെ പ്രശ്നം രൂക്ഷമായിരിക്കുകയാണ് . ഈ റിപ്പോർട്ടുകൾക്കെതിരെ ഇതുവരെയായും കോഹ്ലിയോ , രോഹിതോ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല .

ഇതിനു തൊട്ടുപിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ അനുഷ്‌ക ശര്‍മ പങ്കുവച്ച സ്റ്റോറിയും രോഹിതിനെതിരെയുള്ള ഒളിയമ്പെന്നാണ് ആരാധകർ കരുതുന്നത് . ‘A wise man once said nothing. Only truth can shake hands with silence in a mess of false appearances’ (ജ്ഞാനികള്‍ അധികം സംസാരിക്കാറില്ല. തെറ്റിദ്ധാരണകള്‍ പെരുകുമ്പോഴും നിശബ്ദത പാലിക്കാന്‍ സത്യത്തിനു മാത്രമേ കഴിയൂ’ ) എന്ന സന്ദേശത്തോടു കൂടിയ ചിത്രമാണ് അനുഷ്‌ക ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്.