Skip to content

അയർലൻഡിനെതിരായ തകർപ്പൻ വിജയം ; അപൂർവ്വനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്

അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിലെ 143 റൺസിന്റെ തകർപ്പൻ വിജയത്തോടെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. മത്സരത്തിലെ ഒന്നാം ഇന്നിങ്‌സിൽ ഓപ്പണിങ് സെഷനിൽ തന്നെ ഇംഗ്ലണ്ട് 85 റൺസിന് ഓൾ ഔട്ടായിരുന്നു. ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മത്സരത്തിലെ ഓപണിങ് സെഷനിൽ ഓൾ ഔട്ടായ ശേഷം ഒരു ടീം മത്സരത്തിൽ വിജയം നേടുന്നത്. 23.4 ഓവർ മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് നീണ്ടുനിന്നത്.

എന്നാൽ തുടർന്ന് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ 303 റൺസെന്ന മികച്ച സ്കോറിൽ എത്തുകയും തുടർന്ന് 182 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡിനെ 38 റൺസിന് ഓൾ ഔട്ടാക്കുകയും ചെയ്തു.