CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

ആ നേട്ടത്തോടെ മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു. തന്റെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് 15 വർഷം നീണ്ട ഏകദിന കരിയറിന് മലിംഗ തിരശ്ശീലയിട്ടത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടിയതോടെ ഏകദിന ക്രിക്കറ്റിൽ 337 വിക്കറ്റ് നേടിയ അനിൽ കുംബ്ലെയെ മറികടന്ന് ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഒമ്പതാമത്തെ ബൗളറെന്ന റെക്കോർഡ് സ്വന്തമാക്കാനും മലിംഗയ്ക്ക് സാധിച്ചു.

226 മത്സരത്തിൽ നിന്നും 338 വിക്കറ്റ് നേടിയ ലസിത് മലിംഗ 2004 ൽ യു എ ഇയ്ക്കെതിരെയാണ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. മുത്തയ്യ മുരളീധരനും ചാമിന്ദ വാസിനും ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ശ്രീലങ്കൻ ബൗളറും കൂടിയാണ് ലസിത് മലിംഗ. ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചുവെങ്കിലും ടി20യിൽ മലിംഗ തുടരും.

മത്സരത്തിൽ 91 റൺസിന്റെ വിജയം ശ്രീലങ്ക സ്വന്തമാക്കി. ശ്രീലങ്ക ഉയർത്തിയ 315 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 41.4 ഓവറിൽ 223 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

Get real time updates directly on you device, subscribe now.

Leave a Reply