Skip to content

ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നരെയ്നും പൊള്ളാർഡും വെസ്റ്റിൻഡീസ് ടീമിൽ

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം സ്പിന്നർ സുനിൽ നരെയ്നും കീറോൻ പൊള്ളാർഡും വെസ്റ്റിൻഡീസ് ടീമിൽ തിരിച്ചെത്തി. എന്നാൽ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ ആദ്യ രണ്ട് മത്സരത്തിൽ കളിക്കില്ല. ഓൾ റൗണ്ടർ ആന്ദ്രേ റസ്സലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചാൽ മാത്രേ റസ്സലിന് കളിക്കാൻ സാധിക്കൂ. 2017 ലാണ് നരെയ്ൻ ഇതിനുമുൻപ് വെസ്റ്റിൻഡീസിന് വേണ്ടി ടി20 മത്സരത്തിൽ കളിച്ചത്. മറുഭാഗത്ത് പൊള്ളാർഡ് കഴിഞ്ഞ വർഷം ഇന്ത്യയ്ക്കെതിരെ ടി20 മത്സരത്തിൽ കളിച്ചിരുന്നു. കാർലോസ് ബ്രാത്ത്വെയ്റ്റാണ് ടി20 ടീമിനെ നയിക്കുന്നത്.

ഓഗസ്റ്റ് 3,4, 6 തീയതികളാണ് ടി20 മത്സരങ്ങൾ നടക്കുന്നത്. ഓഗസ്റ്റ് എട്ടിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

വെസ്റ്റിൻഡീസ് ടീം ; ജോണ്‍ കാംബെല്‍, എവന്‍ ലെവിസ്, ഷിമ്രാന്‍ ഹെറ്റ്‌മയര്‍, നിക്കോളാസ് പുരാന്‍, കീറോണ്‍ പൊള്ളാര്‍ഡ്, റോവ്‌മാന്‍ പവല്‍, കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റ് (ക്യാപ്റ്റൻ), കീമോ പോള്‍, സുനില്‍ നരെയ്‌ന്‍, ഷെല്‍ഡണ്‍ കോട്‌റെല്‍, ഒഷേന്‍ തോമസ്, ആന്തണി ബ്രാംബിള്‍, ആന്ദ്രേ റസല്‍, ഖാരി പിയറി.