Skip to content

ടീമിൽ ഉൾപ്പെടുത്താതിൽ നിരാശ ; തുറന്നുപറഞ്ഞ് ശുഭ്മാൻ ഗിൽ

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ. സീനിയർ ടീം പ്രഖ്യാപിക്കുന്നതിനുവേണ്ടി ആവേശപൂർവ്വം താൻ കാത്തിരിക്കുകയായിരുന്നുവെന്നും ഏതെങ്കിലും ഒരു സ്ക്വാഡിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഗിൽ പറഞ്ഞു.

വെസ്റ്റിൻഡീസ് എ യ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ 54.50 ശരാശരിയിൽ 218 റൺസ് നേടിയ ഗിൽ ആയിരുന്നു പ്ലേയർ ഓഫ് ദി ടൂർണമെന്റ്. ഐ പി എല്ലിൽ അടക്കം മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ഗില്ലിനെ ഇന്ത്യൻ സീനിയർ ടീമിൽ പരിഗണിക്കാത്തതിനെതിരെ ആരാധകരും രംഗത്തെത്തിയിരുന്നു.

” ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിൽ നിരാശയുണ്ട്. എന്നാൽ അതിനെ കുറിച്ചോർത്ത് ഞാൻ സമയം പാഴാക്കാൻ പോകുന്നില്ല. കൂടുതൽ റൺസ് സ്കോർ ചെയ്ത് മികച്ച പ്രകടനത്തിലൂടെ ടീമിലിടം നേടാൻ ഞാൻ ശ്രമിക്കും ” ഗിൽ പറഞ്ഞു.