Skip to content

ആ അംഗീകാരം അർഹിക്കുന്നത് കെയ്ൻ വില്യംസൺ ; ബെൻ സ്റ്റോക്‌സ്

ന്യൂസിലാൻഡർ ഓഫ് ദി ഇയർ പുരസ്‌കാരത്തിനുള്ള നോമിനേഷൻ ലിസ്റ്റിൽ നിന്നും തന്റെ പേര് പിൻവലിച്ച് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ്. നേരത്തെ ലോകകപ്പ് വിജയത്തിന് പുറകെ ന്യൂസിലാൻഡ് വംശജനാണെങ്കിലും ഇംഗ്ലണ്ട് പ്ലേയറായ ബെൻ സ്റ്റോക്‌സ് ” ന്യൂസിലാൻഡർ ഓഫ് ദി ഇയർ ” നോമിനേഷൻ ലിസ്റ്റിൽ വന്നത് വലിയ വാർത്തകൾക്ക് വഴിവെച്ചിരുന്നു. അതിന് പുറകെയാണ് നോമിനേഷനിൽ ലിസ്റ്റിൽ നിന്നും തന്റെ പേര് പിൻവലിക്കാൻ ബെൻ സ്റ്റോക്‌സ് ആവശ്യപെട്ടത്.

ഈ പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും എന്നാൽ ഇത് എന്നെക്കാൾ അർഹിക്കുന്നവർ ഉണ്ടെന്നും രാജ്യം മുഴുവനും ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്തുണയ്ക്കണമെന്നും ഈ പുരസ്‌കാരം മറ്റാരേക്കാളും അർഹിക്കുന്നത് വില്യംസനാണെന്നും എന്റെ വോട്ട് അദ്ദേഹത്തിനാണെന്നും ബെൻ സ്റ്റോക്‌സ് വ്യക്തമാക്കി.