Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്ലി

ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 922 പോയിന്റാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ള കോഹ്ലിക്കുള്ളത്. 913 പോയിന്റ് നേടിയ കെയ്ൻ വില്യംസണും 881 പോയിന്റ് നേടിയ ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ ചേതേശ്വർ പൂജാരയുമാണ് കോഹ്ലിക്ക് പുറകിലുള്ളത്.

ടീം റാങ്കിങ്ങിൽ ഇന്ത്യ തന്നെ ഒന്നാം സ്ഥാനം നിലനിർത്തി. ന്യൂസിലാൻഡും സൗത്താഫ്രിക്കയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് യഥാക്രമം ഇന്ത്യയ്ക്ക് പുറകിലുള്ളത്.

ബൗളർമാരുടെ റാങ്കിങ്ങിൽ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജിമ്മി ആൻഡേഴ്സണും സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസോ റബാഡയുമാണ് കമ്മിൻസിന് പുറകിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.