Skip to content

ജേസൺ റോയുടെ ടെസ്റ്റ് അരങ്ങേറ്റം അയർലൻഡിനെതിരെ ; ആദ്യ ഇലവൻ അറിയാം

നാളെ ലോർഡ്‌സിൽ ആരംഭിക്കുന്ന അയർലൻഡിനെതിരെ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോ റൂട്ട് നയിക്കുന്ന ടീമിൽ വെടിക്കെട്ട് ഓപ്പണർ ജേസൺ റോയും ഫാസ്റ്റ് ബൗളർ ഒല്ലി സ്റ്റോണും അരങ്ങേറ്റം കുറിക്കും. പരിക്കിനെ തുടർന്ന് സീനിയർ താരം ജിമ്മി ആൻഡേഴ്സണ് മത്സരം നഷ്ട്ടമാകും. ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സിനും വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർക്കും നേരത്തെ വിശ്രമം അനുവദിച്ചിരുന്നു.

ഇംഗ്ലണ്ട് ഇലവൻ ; റോറി ബേൺസ്, ജേസൺ റോയ്, ജോ ഡെൻലി, ജോ റൂട്ട് (c), ജോണി ബെയർസ്റ്റോ (wk), മൊയീൻ അലി, ക്രിസ് വോക്‌സ്, സാം കറൺ, സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ഒലി സ്റ്റോൺ