Skip to content

ആദ്യ ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഷെയ്ൻ വോൺ

ആഷസ് പരമ്പര ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാനിരിക്കെ ആദ്യ മത്സരത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ടീമിനെ വോൺ ആരാധകരുമായി പങ്കുവെച്ചത്.

മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും ഓപ്പണർ ഡേവിഡ് വാർണറിനെയും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയ വോൺ ഫാസ്റ്റ് ബൗളർമാരായി പാറ്റ് കമ്മിൻസ്, പാറ്റിൻസൺ എന്നിവരെ ഉൾപ്പെടുത്തിയ വോൺ മൂന്നാം ഫാസ്റ്റ് ബൗളറായി സ്റ്റാർക്കിനെയോ ഹേസൽവുഡിനെയോ ഉൾപ്പെടുത്തണമെന്നും സൂചിപ്പിച്ചു.

ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച അലക്‌സ് കാരി, മുൻ വൈസ് ക്യാപ്റ്റൻ മിച്ചൽ മാർഷ്, യുവതാരം പുക്കോവ്സ്‌കി, കാമെറോൺ ബാൻക്രോഫ്റ്റ്, ജൈ റിച്ചാർഡ്‌സൺ എന്നിവരെയും പ്ലേയിങ് ഇലവന് പുറമെ വോൺ ടീമിൽ ഉൾപ്പെടുത്തി.