Skip to content

ആ താരത്തെ ടീമിൽ ഉൾപ്പെടുത്തിയത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിൽ മുംബൈ ഇന്ത്യൻസ് സ്പിന്നർ രാഹുൽ ചഹാറിനെ ഉൾപ്പെടുത്തിയ തീരുമാനത്തെ സ്വാഗതം ചെയ്ത് മുൻ ഇന്ത്യൻ സ്പിന്നർ നിലേഷ് കുൽക്കർണി.

രാഹുൽ ചഹാറിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തയത് മികച്ച നീക്കമാണെന്നും മികച്ച പ്രകടനമാണ് ഇപ്പോൾ ചഹാർ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നതെന്നും ഭാവിയിൽ പ്രധാന സ്പിന്നർമാരായ കുൽദീപ് യാദവിനും യുസ്വേന്ദ്ര ചഹാലിനും പരിക്കോ മോശം പ്രകടനം മൂലമോ ടീമിൽ നിന്നും ഒഴിവാക്കേണ്ടിവന്നാൽ രാഹുൽ ചഹാറിന് മികച്ച പകരക്കാരനാകുവാൻ സാധിക്കുമെന്നും കുൽക്കർണി പറഞ്ഞു.

രാഹുൽ ചഹാറിന് പുറമെ ക്രൂനാൽ പാണ്ഡ്യയും രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും സ്പിന്നർമാരായി ടി20 ടീമിലുണ്ട്.