Skip to content

ധോണി ജഡേജ പോരാട്ടവും രക്ഷിച്ചില്ല ; ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്ത്

ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനോട് 18 റൺസിന് പരാജയപെട്ട് ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്ത്. ന്യൂസിലാൻഡ് ഉയർത്തിയ 240 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 49.3 ഓവറിൽ 221 റൺസ് എടുക്കുന്തിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 59 പന്തിൽ 77 റൺസ് നേടിയ രവീന്ദ്ര ജഡേജയും 72 പന്തിൽ 50 റൺസ് നേടിയ എം എസ് ധോണിയും മാത്രമേ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയുള്ളൂ.

ന്യൂസിലാൻഡിന് വേണ്ടി മാറ്റ് ഹെൻറി മൂന്ന് വിക്കറ്റും ട്രെന്റ് ബോൾട്ട്, മിച്ചൽ സാന്റ്നർ എന്നിവർ രണ്ട് വിക്കറ്റ് വീതവും ലോക്കി ഫെർഗുസൺ, ജിമ്മി നീഷം എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.