Skip to content

ന്യൂസിലാൻഡ് വിജയം അർഹിച്ചിരുന്നു ; പരാജയത്തിൽ നിരാശ

സെമിഫൈനലിൽ ന്യൂസിലാൻഡ് നേടിയത് അർഹിച്ച വിജയമാണന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. തങ്ങളെ സമ്മർദ്ദത്തിലാക്കാൻ ന്യൂസിലാൻഡിന് സാധിച്ചുവെന്നും 45 മിനിറ്റ് നേരത്തെ മോശം പ്രകടനമാണ് തിരിച്ചടിയായതെന്നും എന്നാൽ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും പുറത്തുപോകേണ്ടി വരുന്നതിൽ നിരാശയുണ്ടെന്നും മത്സരശേഷം കോഹ്ലി വ്യക്തമാക്കി.

” ഞങ്ങളുടെ ഷോട്ട് സെലക്ഷൻ കൂടുതൽ മെച്ചപ്പെടുത്തണമായിരുന്നു. അതൊഴിച്ചുനിർത്തിയാൽ മത്സരത്തിൽ പ്രകടനത്തിൽ എനിക്ക് അഭിമാനമുണ്ട്. നോകൗട്ടിൽ വിജയം ആർക്കൊപ്പവുമാകാം. എന്നാൽ ന്യൂസിലാൻഡ് കൂടുതൽ മനസാന്നിധ്യവും ധൈര്യവും കാണിച്ചു. അതുകൊണ്ട് തന്നെ ഈ വിജയം അവർ അർഹിക്കുന്നുണ്ട് ” വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.