Skip to content

വെറും 2 മത്സരങ്ങളിൽ നിന്നായി സേവ് ചെയ്തത് 41 റൺസ് ; ലോകക്കപ്പിൽ റെക്കോർഡിട്ട് ജഡേജ

ക്രിക്കറ്റ് ലോകം കണ്ടതിൽ വെച്ച് മികച്ച ഫീൽഡർമാരിൽ ഒരാളാണ് ഇന്ത്യൻ താരം രവീന്ദ്ര ജഡേജ . അത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ജഡേജ . ഈ ലോകക്കപ്പിൽ ആകെ 2 മത്സരങ്ങൾ കളിച്ചതെങ്കിലും ഏറ്റവും കൂടുതൽ റൺസ് സേവ് ചെയ്തവരുടെ ലിസ്റ്റിൽ ഒന്നാമനാണ് ഈ ഇടം കയ്യൻ . 41 റൺസാണ് ഈ ലോകക്കപ്പിൽ ജഡേജ സേവ് ചെയ്തത് . വെറും രണ്ട് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളെങ്കിലും സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി പല മത്സരങ്ങളിലും ജഡേജ ഫീൽഡിലിറങ്ങിയിരുന്നു. ഇതിൽ 24 റൺസ് ഇന്നർ റിങ്ങിലും 17 റൺസ് ഔട്ട് ഫീല്ഡിലുമാണ് .

ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് ന്യൂസിലാൻഡ് താരം മാർട്ടിൻ ഗുപ്റ്റിലാണ്. 34 റണ്ണുകൾ ഗപ്റ്റിൽ സേവ് ചെയ്തു. 32 റണ്ണുകൾ സേവ് ചെയ്ത ഓസീസ് താരം ഗ്ലെൻ മാക്സ്‌വൽ മൂന്നാമതും 27 റണ്ണുകൾ സേവ് ചെയ്ത ഓസീസിൻ്റെ തന്നെ മാർക്കസ് സ്റ്റോയിനിസ് പട്ടികയിൽ നാലാമതുമാണ്.