Skip to content

ന്യൂസിലാൻഡിന്റെ പരാജയത്തിനിടയിലും ചരിത്രറെക്കോർഡ് സ്വന്തമാക്കി ട്രെന്റ് ബോൾട്ട്

ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ന്യൂസിലാൻഡ് ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ജോ റൂട്ടിന്റെയും ജോസ് ബട്ട്ലറിന്റെയും വിക്കറ്റുകൾ നേടിയതോടെയാണ് ഈ റെക്കോർഡ് ബോൾട്ട് സ്വന്തമാക്കിയത്. ഈ ലോകകപ്പിൽ എട്ട് മത്സരത്തിൽ നിന്നും 15 വിക്കറ്റുകൾ നേടിയ ബോൾട്ട് കഴിഞ്ഞ ലോകകപ്പിൽ ഒമ്പത് മത്സരത്തിൽ നിന്നും 22 വിക്കറ്റുകൾ നേടിയിരുന്നു.

36 വിക്കറ്റുകൾ വീതം നേടിയ ജേക്കബ് ഓറത്തിനെയും ഡാനിയേൽ വെട്ടോറിയെയുമാണ് ബോൾട്ട് മറികടന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ പതിനൊന്നാമത്തെ ബൗളറെന്ന നേട്ടവും ബോൾട്ട് സ്വന്തമാക്കി.

മത്സരത്തിൽ 119 റൺസിനാണ് ന്യൂസിലാൻഡ് പരാജയപെട്ടത്. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കിവികൾക്ക് 45 ഓവറിൽ 186 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മത്സരത്തിൽ പരാജയപെട്ടെങ്കിലും സെമിഫൈനൽ ന്യൂസിലാൻഡ് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു.