Skip to content

ലോകകപ്പ് സെമിഫൈനൽ ; പാകിസ്ഥാന്റെ സാധ്യതകൾ ഇനിയിങ്ങനെ

ന്യൂസിലാൻഡിനെതിരായ 119 റൺസിന്റെ തകർപ്പൻ വിജയത്തോടെ ലോകകപ്പ്‌ സെമിഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ആതിഥേയരായ ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ വിജയത്തോടെ പാകിസ്ഥാന്റെ സെമിഫൈനൽ സാധ്യതകൾ ഏറെക്കുറേ അസ്തമിച്ചുകഴിഞ്ഞു. എന്നാൽ അസാധ്യമായ ചില സാധ്യതകളും പാകിസ്ഥാന് മുൻപിൽ ഇനിയുണ്ട് അവ ഏതെന്ന് നോക്കാം.

ബംഗ്ലാദേശിനെ റെക്കോർഡ് റൺസിന്റെ വ്യത്യാസത്തിൽ പരാജയപെടുത്തിയാൽ പാകിസ്ഥാന് ന്യൂസിലാൻഡിനെ മറികടന്ന് സെമിയിൽ പ്രവേശിക്കാം. എന്നാൽ അതിന് മുൻപിലുള്ള ആദ്യ വെല്ലുവിളി ടോസ് നേടുകയെന്നത് തന്നെയാണ്. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ ഈ അസാധ്യ സാധ്യതകൾ പോലും പാകിസ്ഥാന് മുൻപിൽ ഉണ്ടാകില്ല.

സാധ്യതകൾ

1. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 450 റൺസ് സ്കോർ ചെയ്യുകയാണെങ്കിൽ ബംഗ്ലാദേശിനെ 129 റൺസിന് പുറത്താക്കി 321 റൺസിന്റെ വിജയം പാകിസ്ഥാൻ നേടണം

2. മത്സരത്തിൽ 400 റൺസേ സ്കോർ ചെയ്യാൻ സാധിച്ചുള്ളൂവെങ്കിൽ ബംഗ്ലാദേശിനെ 84 റൺസിന് പുറത്താക്കി 316 റൺസിന്റെ വിജയം സ്വന്തമാക്കണം.

3. 350 റൺസ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത് സ്കോർ ചെയ്യുന്നതെങ്കിൽ 38 റൺസിന് ബംഗ്ലാദേശിനെ ഓൾഔട്ടാക്കി 312 റൺസിന്റെ വിജയം നേടണം.

എട്ട് മത്സരത്തിൽ നിന്നും നാല് വിജയത്തോടെ ഒമ്പത് പോയിന്റ് മാത്രമാണ് പാകിസ്ഥാനുള്ളത്. ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരായ വമ്പൻ തോൽവിയാണ് ഇപ്പോൾ പാകിസ്ഥാന് തിരിച്ചടിയായിരിക്കുന്നത്.