Skip to content

ലോകകപ്പ് ആവേശത്തിനിടയിൽ വനിതാ ആഷസിന് ഇന്ന് തുടക്കം

വുമൺസ് ആഷസ് പരമ്പരയ്ക്ക് ഇന്ന് ലെയ്സസ്റ്ററിൽ തുടക്കം. മൂന്ന് ഏകദിന മത്സരത്തിലും ഒരു ടെസ്റ്റ് മത്സരത്തിലും മൂന്ന് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ട് വനിതകളും ഓസ്‌ട്രേലിയൻ വനിതകളും ഏറ്റുമുട്ടും. ഓസ്‌ട്രേലിയയാണ് നിലവിൽ ആഷസ് ചാമ്പ്യന്മാർ. 2013 മുതലാണ് ടെസ്റ്റ് മത്സരത്തിനൊപ്പം ട്വന്റി20 ഏകദിന മത്സരവും പരമ്പരയിൽ ഉൾപ്പെടുത്തിയത്. മൂന്ന് ഫോർമാറ്റിലും നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ടീമായിരിക്കും ചാമ്പ്യന്മാരാവുക. ഏകദിന മത്സരങ്ങളോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുക.

ക്രിക്കറ്റ് ലോകകപ്പ് ആവേശത്തിനിടയിലും പരമ്പര ടെലിവിഷനിലൂടെ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകക്ക് ആസ്വദിക്കാം. സോണി സിക്സായിരിക്കും ഏകദിന ടി20 മത്സരങ്ങൾ സംപ്രേഷണം ചെയ്യുക. ടെസ്റ്റ് മത്സരം സോണി ലൈവ് ആപ്പിലൂടെയും കാണാം. ഇന്ത്യൻ സമയം 6.30 pm നാണ് ഏകദിന മത്സരങ്ങൾ ആരംഭിക്കുന്നത്.