Skip to content

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; ദിനേശ് കാർത്തിക്കും ഭുവനേശ്വർ കുമാറും ടീമിൽ

ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുത്തു . ഇന്ത്യൻ ടീമിൽ കേദാർ ജാദവിന് പകരക്കാരനായി ദിനേശ് കാർത്തിക്കും കുൽദീപ് യാദവിന് പകരക്കാരനായി ഭുവനേശ്വർ കുമാറും ടീമിലെത്തി. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് സെമിയിൽ പ്രവേശിക്കാം.

ഇന്ത്യ ഇലവൻ ; ലോകേഷ് രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്‌ലി (c), റിഷഭ് പന്ത്, ദിനേശ് കാർത്തിക്, എം‌എസ് ധോണി (wk), ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, യുശ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ

ബംഗ്ലാദേശ് ഇലവൻ ; തമീം ഇക്ബാൽ, സൗമ്യ സർക്കാർ, ഷാകിബ് അൽ ഹസൻ, മുഷ്ഫിക്കർ റഹിം (wk), ലിറ്റൺ ദാസ്, മൊസാദെക് ഹൊസൈൻ, സബ്ബിർ റഹ്മാൻ, മുഹമ്മദ് സൈഫുദ്ദീൻ, മഷ്‌റഫ് മോർട്ടാസ (c), റുബെൽ ഹുസൈൻ, മുസ്തഫിസുർ റഹ്മാൻ