Skip to content

ഷാക്കിബിന്റെ ഓൾറൗണ്ടർ മികവിൽ അഫ്ഘാനിസ്ഥാനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം

ഷാക്കിബ്‌ അൽ ഹസന്റെ ഓൾറൗണ്ടർ മികവിൽ അഫ്ഘാനസ്ഥാനെതിരെ ബംഗ്ലാദേശിന് 62 റൺസിന്റെ തകർപ്പൻ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 263 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഘാനിസ്ഥാന് 47 ഓവറിൽ 200 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. പത്തോവറിൽ 29 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ്‌ അൽ ഹസനാണ് അഫ്ഘാനിസ്ഥാനെ തകർത്തത്. മുസ്താഫസുർ റഹ്മാൻ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പിന്തുണ നൽകി. വിജയത്തോടെ സെമിഫൈനൽ പ്രതീക്ഷകൾ ബംഗ്ലാദേശ് സജീവമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ് 87 പന്തിൽ 83 റൺസ് നേടിയ മുഷ്ഫിഖുർ റഹിമിന്റെയും 69 പന്തിൽ 51 റൺസ് നേടിയ ഷാക്കിബ്‌ അൽ ഹസന്റെയും മികവിലാണ് പൊരുതാവുന്ന സ്‌കോറിൽ എത്തിയത്.