Skip to content

വീണ്ടും ഡേവിഡ് വാർണറിനെ പിന്നിലാക്കി ഷാക്കിബ്‌ അൽ ഹസൻ

ലോകകപ്പ് റൺവേട്ടയിൽ ഡേവിഡ് വാർണറിനെ പിന്നിലാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് വാർണറിനെ പിന്നിലാക്കി ഷാക്കിബ്‌ ടോപ്പ് റൺ സ്കോറായി മാറിയത്. മത്സരത്തിൽ 69 പന്തിൽ 51 റൺസ് നേടിയാണ് ഷാക്കിബ്‌ പുറത്തായത്. ആറ് മത്സരത്തിൽ നിന്നും രണ്ട് സെഞ്ചുറിയടക്കം 476 റൺസ് ഷാക്കിബ്‌ അടിച്ചുകൂട്ടി. ആറ് മത്സരത്തിൽ നിന്നും 447 റൺസ് നേടിയ ഡേവിഡ് വാർണറും 424 റൺസ് നേടിയ ജോ റൂട്ടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 396 റൺസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും 373 റൺസ് ന്യൂസിലാൻഡ് ക്യാപ്റ്റൻ നേടിയ കെയ്ൻ വില്യംസണുമാണ് വാർണർക്കും റൂട്ടിനും പുറകിലുള്ളത്.