Skip to content

ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപ് വിൻഡീസിന് തിരിച്ചടി; ആന്ദ്രേ റസ്സൽ ലോകകപ്പിൽ നിന്നും പുറത്ത്

വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ പരിക്കിനെ തുടർന്ന് ലോകകപ്പിൽ നിന്നും പുറത്ത്. ഇടത് കാൽമുട്ടിനേറ്റ പരിക്കാണ് റസ്സലിന് തിരിച്ചടിയായത്. നാല് മത്സരത്തിൽ നിന്നും അഞ്ച് വിക്കറ്റ് വീഴ്ത്തിയ റസ്സലിന് എന്നാൽ ബാറ്റിങിൽ പ്രതീക്ഷിച്ച പോലെ തിളങ്ങുവാൻ സാധിച്ചിരുന്നില്ല. ടോപ്പ് ഓർഡർ ബാറ്റ്സ്മാൻ സുനിൽ ആമ്പ്രിസാണ് റസ്സലിന് പകരക്കാരനായി എത്തുക. ജൂൺ 27 ന് ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപ് ആമ്പ്രിസ് ടീമിനൊപ്പം ജോയിൻ ചെയ്യും.

ആറ് മത്സരത്തിൽ നിന്നും ഒരു വിജയം മാത്രം നേടി പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് വെസ്റ്റിൻഡീസ്. അടുത്ത മൂന്ന് മത്സരത്തിൽ മൂന്നിലും വിജയിച്ചാൽ മാത്രമേ സെമി പ്രതീക്ഷകൾ നിലനിർത്താൻ വിൻഡീസിന് സാധിക്കൂ. മാത്രമല്ല മറ്റു മത്സരങ്ങളുടെ ഫലങ്ങൾ അനുകൂലമാവുകയും വേണം.