Skip to content

വീണ്ടും തിളങ്ങി മുജീബ് റഹ്മാൻ ; ബംഗ്ലാദേശിനെതിരെ അഫ്ഘാനിസ്ഥാന് 263 റൺസിന്റെ വിജയലക്ഷ്യം

അഫ്ഘാനിസ്ഥാനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് പൊരുതാവുന്ന സ്കോറിൽ. ഷാക്കിബ്‌ അൽ ഹസന്റെയും മുഷഫിഖുർ റഹിമിന്റെയും ബാറ്റിങ് മികവിൽ നിശ്ചിത 50 ഓവറിൽ ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 262 റൺസ് നേടി. ഷാക്കിബ്‌ 69 പന്തിൽ 51 റൺസും മുഷ്ഫിഖുർ റഹിം 87 പന്തിൽ 83 റൺസും മൊസഡക്ക് ഹൊസൈൻ 24 പന്തിൽ 35 റൺസും നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

അഫ്ഘാനിസ്ഥാന് വേണ്ടി മുജീബ് ഉർ റഹ്മാൻ പത്തോവറിൽ 39 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഗുൽബാദിൻ നൈബ് രണ്ട് വിക്കറ്റും മൊഹമ്മദ് നബി, ദവാൾട്ട് സദ്രാൻ ഒരു വിക്കറ്റും നേടി.