Skip to content

യുവരാജ് സിങിന് ശേഷം ലോകകപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റും 50 റൺസും നേടുന്ന രണ്ടാമത്തെ താരമായി ഷാക്കിബ്‌

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. മത്സരത്തിൽ 51 റൺസും അഞ്ച് വിക്കറ്റും വീഴ്ത്തിയ ഷാക്കിബ്‌ മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങിന് ശേഷം ലോകകപ്പിൽ ഒരു മത്സരത്തിൽ 50 ലധികം റൺസും അഞ്ച് വിക്കറ്റും നേടുന്ന രണ്ടാമത്തെ താരമെന്ന ചരിത്രറെക്കോർഡ് സ്വന്തമാക്കി.

ഇന്ത്യ ജേതാക്കളായ 2011 ലോകകപ്പിൽ അയർലൻഡിനെതിരെയാണ് യുവരാജ് സിങ് ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തോടെ ലോകകപ്പിൽ 1000 റൺസ് നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്റ്സ്മാനെന്ന ചരിത്രറെക്കോർഡും ഷാക്കിബ്‌ സ്വന്തം പേരിലാക്കി. ഈ ലോകകപ്പിൽ നിന്നുമാത്രം ആറ് മത്സരത്തിൽ നിന്നും 96.20 ശരാശരിയിൽ 476 റൺസ് ഷാക്കിബിന്റെ ബാറ്റിൽ നിന്നും പിറന്നു.