Skip to content

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് മുൻപേ ഇംഗ്ലണ്ടിന് തിരിച്ചടി

ഓസ്‌ട്രേലിയക്കെതിരായ നിർണായക മത്സരത്തിന് മുൻപേ ആതിഥേയരായ ഇംഗ്ലണ്ടിന് തിരിച്ചടി. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ പരിക്ക് മൂലം പുറത്തായ ഓപ്പണിങ് ബാറ്റ്സ്മാൻ ജേസൺ റോയ്ക്ക് ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. അഫ്ഘാനിസ്ഥാനെതിരായ മത്സരവും ശ്രീലങ്കയ്ക്കെതിരായ മത്സരവും ജേസൺ റോയ്ക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. ജെയിംസ് വിൻസാണ് രണ്ട് മത്സരത്തിലും റോയ്ക്ക് പകരക്കാരനായി ഇറങ്ങിയത് . ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ അപ്രതീക്ഷിത പരാജയം മൂലം ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് വിജയം നേടേണ്ടത് അനിവാര്യമാണ്. ആറ് മത്സരത്തിൽ നിന്നും എട്ട് പോയിന്റ് നേടി നിലവിൽ നാലാം സ്ഥാനത്താണ് ഇംഗ്ലണ്ട് . ഓസ്‌ട്രേലിയക്ക് ശേഷം ശക്തരായ ഇന്ത്യയും ന്യൂസിലാൻഡുമായാണ് ഇംഗ്ലണ്ടിന്റെ അവസാന മത്സരങ്ങൾ.

നാളെ ഇന്ത്യൻ സമയം മൂന്ന് മണിക്ക് ലോർഡ്സിലാണ് മത്സരം നടക്കുന്നത്.