Skip to content

ഹാട്രിക് നേടി മൊഹമ്മദ് ഷാമി ; അഫ്ഘാനിസ്ഥാൻ പൊരുതിവീണു

അഫ്ഘാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 11 റൺസിന്റെ ആവേശകരമായ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 225 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഘാനിസ്ഥാന് 49.5 ഓവറിൽ 213 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. അവസാന ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകളിൽ വിക്കറ്റ് നേടി ഹാട്രിക് കുറിച്ച മൊഹമ്മദ് ഷാമിയാണ് ഇന്ത്യയ്ക്ക് ആവേശവിജയം സമ്മാനിച്ചത്. ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹാൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി.

55 പന്തിൽ 52 റൺസ് നേടിയ മൊഹമ്മദ് നബിയാണ് മത്സരം അവസാന ഓവർ വരെ എത്തിച്ചത്. റഹ്മത് ഷാ 37 റൺസും ഗുൽബാദിൻ നൈബ് 27 റൺസും നേടി. വിജയത്തോടെ പോയിന്റ് ടേബിളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.