Skip to content

അഫ്ഘാനിസ്ഥാനെ പരാജയപെടുത്തി ലോകകപ്പിലെ അമ്പതാം വിജയം നേടി ഇന്ത്യ

അഫ്ഘാനിസ്ഥാനെതിരായ 11 റൺസിന്റെ വിജയത്തോടെ ലോകകപ്പിലെ അമ്പതാം വിജയം സ്വന്തമാക്കി ടീം ഇന്ത്യ. 79 മത്സരങ്ങളിൽ നിന്നുമാണ് ഇന്ത്യ 50 വിജയങ്ങൾ നേടിയത്. ഓസ്‌ട്രേലിയയും ന്യൂസിലാൻഡും മാത്രമാണ് ഇന്ത്യയ്ക്ക് മുൻപ് ലോകകപ്പിൽ 50 വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ടീമുകൾ

ഓസ്‌ട്രേലിയ – 67 (90 മത്സരം)

ന്യൂസിലാൻഡ് – 52 (83 മത്സരം)

ഇന്ത്യ – 50 (79 മത്സരം)

ഇംഗ്ലണ്ട് – 45 (78 മത്സരം)

വെസ്റ്റിൻഡീസ് – 42 (76 മത്സരം)

മത്സരത്തിൽ ഷാമിയുടെ ഹാട്രിക് മികവിൽ അവസാന ഓവറിലായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 225 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഘാനിസ്ഥാന് 213 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമാവുകയും ചെയ്തു.