Skip to content

ഇന്ത്യയെ ചുരുക്കികെട്ടി ബൗളർമാർ ; അഫ്ഘാനിസ്ഥാന് 225 റൺസിന്റെ വിജയലക്ഷ്യം

അഫ്ഘാനിസ്ഥാനെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. നിശ്ചിത 50 ഓവറിൽ എട്ട് നഷ്ട്ടത്തിൽ 224 റൺസ് നേടാനെ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. 63 പന്തിൽ 68 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 68 പന്തിൽ 52 റൺസ് നേടിയ കേദാർ ജാദവും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. എം എസ് ധോണി 52 പന്തിൽ 28 റൺസും വിജയ് ശങ്കർ 41 പന്തിൽ 29 റൺസും കെ എൽ രാഹുൽ 53 പന്തിൽ 30 റൺസും നേടി പുറത്തായി.

അഫ്ഘാനിസ്ഥാന് വേണ്ടി മൊഹമ്മദ് നബിയും ഗുൽബാദിൻ നൈബും രണ്ട് വിക്കറ്റ് വീതവും റാഷിദ് ഖാൻ, മുജീബ് റഹ്മാൻ, അഫ്താബ്‌ അലം, റഹ്മത് ഷാ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.