Skip to content

പരാജയത്തിലും തലയുയർത്തി ബംഗ്ലാദേശ് നേടിയത് ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന ടോട്ടൽ

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ 48 റൺസിന് പരാജയപെട്ടെങ്കിലും മികച്ച പ്രകടനമായിരുന്നു ബംഗ്ലാദേശ് കാഴ്ച്ചവെച്ചത്. ഓസ്‌ട്രേലിയ ഉയർത്തിയ 382 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 333 റൺസ് നേടാൻ സാധിച്ചു.

ഏകദിന ക്രിക്കറ്റിലെ ബംഗ്ലാദേശിന്റെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. ഈ ലോകകപ്പിൽ തന്നെ സൗത്താഫ്രിക്കയ്ക്കെതിരെ നേടിയ 330 റൺസായിരുന്നു ഇതിനുമുൻപ് ഏകദിനത്തിലെ ബംഗ്ലാദേശിന്റെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ.

ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശിന്റെ ഏറ്റവും ഉയർന്ന ടീം ടോട്ടൽസ്

333/8 v ഓസ്‌ട്രേലിയ (2019)

330/6 v സൗത്താഫ്രിക്ക (2019)

329/6 v പാകിസ്ഥാൻ (2015)

326/3 v പാകിസ്ഥാൻ (2014)