Skip to content

സാക്ഷാൽ ഗ്ലെൻ മഗ്രാത്തിന്റെ റെക്കോർഡ് തകർത്ത് മിച്ചൽ സ്റ്റാർക്ക്

തകർപ്പൻ പ്രകടനമാണ് 2015 ലോകകപ്പിൽ എന്ന പോലെ ഈ ലോകകപ്പിലും ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഓസ്‌ട്രേലിയക്ക് വേണ്ടി കാഴ്ച്ചവെയ്ക്കുന്നത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ നേടുന്ന ബൗളറെന്ന ചരിത്രനേട്ടം ഈ ലോകകപ്പിൽ സ്വന്തമാക്കിയ സ്റ്റാർക്ക് ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ തമീം ഇക്ബാലിനെ പുറത്താക്കിയതോടെ ലോകകപ്പിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വിക്കറ്റ് നേടുന്ന ബൗളറായി സ്റ്റാർക്ക് മാറി. തുടർച്ചയായ 13 മത്സരങ്ങളിൽ വിക്കറ്റ് നേടിയ മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്തിനെയാണ് സ്റ്റാർക്ക് മറികടന്നത്.

ഇമ്രാൻ ഖാനും സഹീർ ഖാനും ബ്രെയ്റ്റ് ലീയുമടക്കം 11 ബൗളർമാർ ലോകകപ്പിൽ തുടർച്ചയായി 12 മത്സരത്തിൽ വിക്കറ്റ് നേടിയിട്ടുണ്ട്. എന്നാൽ ഇവരെയെല്ലാം പിന്നിലാക്കി തുടർച്ചയായ 14 ആം മത്സരത്തിലും വിക്കറ്റ് വീഴ്ത്തി മുന്നേറുകയാണ് മിച്ചൽ സ്റ്റാർക്ക്.