Skip to content

തകർപ്പൻ സെഞ്ചുറിയോടെ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

ബംഗ്ലാദേശിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഓസ്‌ട്രേലിയക്ക് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഡേവിഡ് വാർണർ. തന്റെ ഏകദിന കരിയറിലെ പതിനാറാം സെഞ്ചുറിയോടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആദം ഗിൽക്രിസ്റ്റിനൊപ്പമാണ് വാർണറെത്തിയത്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്മാർ

റിക്കി പോണ്ടിങ് – 29

മാർക്ക് വോ – 18

ഡേവിഡ് വാർണർ / ആദം ഗിൽക്രിസ്റ്റ് – 16

മത്സരത്തിൽ 147 പന്തിൽ 14 ഫോറും അഞ്ച് സിക്സുമടക്കം 166 റൺസ് ഡേവിഡ് വർണർ അടിച്ചുകൂട്ടി. 110 പന്തിൽ സെഞ്ചുറി നേടിയ വാർണർ നേരിട്ട അവസാന 23 പന്തിൽ 53 റൺസ് നേടി. 45 ആം ഓവറിൽ സൗമ്യ സർക്കാറാണ് ഡേവിഡ് വാർണറിന്റെ വിക്കറ്റ് നേടിയത്. ടൂർണമെനന്റിലെ വാർണറുടെ രണ്ടാം സെഞ്ചുറി കൂടിയാണിത്.