Skip to content

തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ

ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ. ഡേവിഡ് വാർണറുടെ തകർപ്പൻ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 381 റൺസ് നേടി. 147 പന്തിൽ 14 ഫോറും അഞ്ച് സിക്സുമടക്കം 166 റൺസ് വാർണർ അടിച്ചുകൂട്ടി. 72 പന്തിൽ 89 റൺസ് നേടിയ ഉസ്മാൻ ഖവാജയും 51 പന്തിൽ 53 റൺസ് നേടിയ ആരോൺ ഫിഞ്ചും മികച്ച പിന്തുണ നൽകി. ഓപണിങ് കൂട്ടുകെട്ടിൽ 121 റൺസ് ഫിഞ്ചും വാർണറും ചേർന്ന് കൂട്ടിച്ചേർത്തു. മാക്‌സ്‌വെൽ 10 പന്തിൽ 32 റൺസ് നേടി തകർത്താടി.

ബംഗ്ലാദേശിന് വേണ്ടി സൗമ്യ സർക്കാർ മൂന്ന് വിക്കറ്റും മുസ്താഫിസുർ റഹ്‌മാൻ ഒരു വിക്കറ്റും നേടി.