Skip to content

സൗത്താഫ്രിക്കയ്ക്കിത് ജീവൻമരണ പോരാട്ടം ; തോറ്റാൽ ലോകകപ്പിൽ നിന്നും പുറത്ത്

ലോകകപ്പിൽ ഇന്ന് ന്യൂസിലാൻഡ് സൗത്താഫ്രിക്ക പോരാട്ടം. ടൂർണമെന്റിൽ സെമിഫൈനൽ പ്രതീക്ഷകൾ അൽപ്പമെങ്കിലും നിലനിർത്താൻ സൗത്താഫ്രിക്കയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ഏഴ് തവണ ഇരു ടീമുകളും ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും വിജയം നേടിയത് ന്യൂസിലാൻഡായിരുന്നു രണ്ട് മത്സരത്തിൽ മാത്രമാണ് സൗത്താഫ്രിക്കയ്ക്ക് വിജയം നേടാൻ സാധിച്ചത്. 1999 ൽ നടന്ന ലോകകപ്പിലാണ് അവസാനമായി സൗത്താഫ്രിക്ക ന്യൂസിലാൻഡിനെ പരാജയപെടുത്തിയത്. 2011 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലും 2015 ലോകകപ്പിൽ സെമി ഫൈനലിലും ന്യൂസിലാൻഡിനോട് പരാജയപെട്ടാണ് സൗത്താഫ്രിക്ക പുറത്തായത്. ഇന്ന് ബർമിംഗ്ഹാമിൽ ഏറ്റുമുട്ടുമ്പോഴും പരാജയപെട്ടാൽ സൗത്താഫ്രിക്കയുടെ സെമിപ്രതീക്ഷകൾക്ക് തിരശ്ശീല വീഴും.

അഞ്ച് മത്സരത്തിൽ അഫ്ഘാനിസ്ഥാനെതിരെ മാത്രം വിജയം നേടിയ സൗത്താഫ്രിക്ക പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തും നാല് മത്സരത്തിൽ നിന്നും പരാജയമറിയാതെ ഏഴ് പോയിന്റ് നേടിയ ന്യൂസിലാൻഡ് മൂന്നാം സ്ഥാനത്തുമാണുള്ളത്. മഴ വില്ലനാകാതിരുന്നാൽ തീ പാറുന്ന പോരാട്ടം തന്നെ ക്രിക്കറ്റ് ആരാധകർക്ക് പ്രതീക്ഷിക്കാം.