Skip to content

ആ ലീഗ് ഇന്ത്യയിൽ വേണ്ട ; അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി ബിസിസിഐ

അഫ്ഘാനിസ്ഥാൻ പ്രീമിയർ ലീഗ് നടത്താനുള്ള അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ബിസിസിഐ തള്ളി. അഫ്ഘാനിസ്ഥാൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി സ്റ്റേഡിയം ഉൾപ്പെടെ സഹായങ്ങൾ ബിസിസിഐ നൽകിയിട്ടുണ്ടെന്നും ഈ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.

” അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അവരുടെ ലീഗ് ഇന്ത്യയിൽ നടത്തുവാനുള്ള അനുവാദം തേടിയിരുന്നു. എന്നാൽ ഞങ്ങൾക്ക് സ്വന്തമായി മറ്റൊരു ലീഗ് (ഐ പി എൽ) ഉള്ളതിനാൽ അക്കാര്യം പരിഗണിക്കുന്നത് ഉചിതമാകില്ല. ” ബിസിസിഐ വക്താവ് പറഞ്ഞു.

കഴിഞ്ഞ വർഷം ഷാർജയിലാണ് അഫ്‌ഗാനിസ്ഥാൻ പ്രീമിയർ ലീഗ് നടന്നത്. അഞ്ച് ടീമുകൾ മാറ്റുരച്ച ലീഗിൽ മൊഹമ്മദ് നബി നയിച്ച ബാൽഖ് ലെജൻഡാണ് കിരീടം നേടിയത്. ക്രിസ് ഗെയ്ൽ, ബ്രണ്ടൻ മക്കല്ലം, ബെൻ കട്ടിങ്, ഷാഹിദ് അഫ്രീദി, കോളിൻ ഇൻഗ്രാം, കോളിൻ മൺറോ തുടങ്ങിയ വമ്പൻ താരങ്ങൾ ലീഗിൽ കളിച്ചിരുന്നു.