Skip to content

ലോകകപ്പിൽ ആദ്യമായി വെസ്റ്റിൻഡീസിനെ കീഴടക്കി ബംഗ്ലാദേശ്

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വെസ്റ്റിൻഡീസിനെ പരാജയപെടുത്തി ബംഗ്ലാദേശ്. ടൗൺടണിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. ലോകകപ്പിൽ ഇതിനുമുൻപ് ഏറ്റുമുട്ടിയ നാലിൽ മൂന്നിലും വിജയം വെസ്റ്റിൻഡീസിനൊപ്പമായിരുന്നു. 2003 ൽ നടന്ന മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. വെസ്റ്റിൻഡീസ് ഉയർത്തിയ 322 റൺസിന്റെ വിജയലക്ഷ്യം 41.3 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. പുറത്താകാതെ 99 പന്തിൽ 124 റൺസ് നേടിയ ഷാക്കിബ്‌ അൽ ഹസന്റെയും 69 പന്തിൽ 94 റൺസ് നേടിയ ലിറ്റൺ ദാസിന്റെയും മികവിലാണ് വിജയലക്ഷ്യം ബംഗ്ലാദേശ് അനായാസം മറികടന്നത്.

ഈ ലോകകപ്പിൽ ഇതാദ്യമായാണ് ഒരു ടീം 250 മുകളിലുള്ള വിജയലക്ഷ്യം ഒരു ടീം മറികടക്കുന്നത്.