Skip to content

റൺവേട്ടയിൽ ഫിഞ്ചിനെയും രോഹിത് ശർമ്മയെയും മറികടന്ന് ഷാക്കിബ്‌ ; ഒപ്പം ചരിത്രനേട്ടവും

വെസ്റ്റിൻഡീസിനെതിരായ പുറത്താകാതെ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ഈ ലോകകപ്പിൽ ടോപ് റൺസ്‌കോറർ സ്ഥാനം തിരിച്ചുപിടിച്ച് ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ്‌ ഹസൻ. 384 റൺസ് അഞ്ച് ഇന്നിങ്സിൽ നിന്നും നേടിയ ഷാക്കിബ്‌ 343 റൺസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെയും 319 റൺസ് നേടിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെയും 281 റൺസ് നേടിയ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറിനെയും മറികടന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്.

384 റൺസ് വെറും അഞ്ച് ഇന്നിങ്സിൽ നിന്നും നേടിയതോടെ ഒരു ഏകദിന ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബംഗ്ലാദേശ് ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം ഷാക്കിബ്‌ സ്വന്തമാക്കി. 2015 ലോകകപ്പിൽ ആറ് ഇന്നിങ്സിൽ നിന്നും 365 റൺസ് നേടിയ മഹ്മദുള്ളയുടെ റെക്കോർഡാണ് ഷാക്കിബ്‌ തകർത്തത്.