Skip to content

തകർപ്പൻ സെഞ്ചുറിയുമായി ഷാക്കിബ്‌ അൽ ഹസൻ ; വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം

ഷാക്കിബ്‌ അൽ ഹസന്റെ സെഞ്ചുറി മികവിൽ വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 322 റൺസിന്റെ വിജയലക്ഷ്യം 41.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. 99 പന്തിൽ 124 റൺസ് നേടിയ ഷാക്കിബ്‌ അൽ ഹസ്സൻ, 69 പന്തിൽ പുറത്താകാതെ 94 റൺസ് നേടിയ ലിറ്റൺ ദാസ് എന്നിവരുടെ മികവിലാണ് 322 റൺസിന്റെ വിജയലക്ഷ്യം ബംഗ്ലാദേശ് അനായാസം മറികടന്നത്. നാലാം വിക്കറ്റിൽ 189 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. തമീം ഇക്ബാൽ 53 പന്തിൽ 48 റൺസും സൗമ്യ സർക്കാർ 23 പന്തിൽ 29 റൺസും നേടി.

വിജയത്തോടെ പോയിന്റ് ടേബിളിൽ ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തെത്തി. ലോകകപ്പ് ചരിത്രത്തിലെ വിജയകരമായ ഏറ്റവും വലിയ രണ്ടാമത്തെ റൺചേസ് ആണിത്.

ഓസ്‌ട്രേലിയക്കെതിരെയാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.