CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ഇംഗ്ലണ്ടിന് തിരിച്ചടി ; ജേസൺ റോയ്ക്ക് രണ്ട് മത്സരങ്ങൾ നഷ്ട്ടമാകും

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിന് മുൻപേ ആതിഥേയരായ ഇംഗ്ലണ്ടിന് തിരിച്ചടി . വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ പരിക്കേറ്റ ഓപണിങ് ബാറ്റ്സ്മാൻ തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. മത്സരശേഷം റോയിയെ സ്കാനിങിന് വിധേയനാക്കിയിരുന്നുവെന്നും പരിക്ക് ഭേദമാകാൻ ഒരാഴ്ച്ച വിശ്രമം റോയ്ക്ക് ആവശ്യമാണെന്നും അതിനാൽ ജൂൺ 18 ന് അഫ്ഘാനിസ്ഥാനെതിരെയും 21 ന് ശ്രീലങ്കയ്ക്കെതിരെയും റോയ്ക്ക് കളിക്കാൻ സാധിക്കില്ലെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ഇതേ മത്സരത്തിൽ പരിക്ക് മൂലം കളിക്കളം വിട്ട ക്യാപ്റ്റൻ ഓയിൻ മോർഗനും മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ്. മോർഗൻ കളിക്കുമോയെന്ന കാര്യം ടീം മാനേജ്‌മെന്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.