Skip to content

ഇന്ത്യയ്ക്ക് തിരിച്ചടി ഭുവനേശ്വർ കുമാറിന് പന്തെറിയാൻ സാധിക്കില്ല

പാകിസ്ഥാനെതിരായ ആവേശപോരാട്ടം പുരോഗമിക്കുന്നതിനിടെ ഇന്ത്യയ്ക്ക് തിരിച്ചടി. മത്സരത്തിനിടെ പരിക്ക് പറ്റിയ ഭുവനേശ്വർ കുമാറിന് ഇനി പന്തെറിയാൻ സാധിക്കില്ല. മത്സരത്തിലെ തന്റെ മൂന്നാം ഓവറിലെ നാലാം പന്ത് എറിഞ്ഞതിന് ശേഷമായിരുന്നു ഹാംസ്ട്രിങ് ഇഞ്ചുറി മൂലം ഭുവനേശ്വർ കുമാർ ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്. തുടർന്ന് ഓൾറൗണ്ടർ വിജയ് ശങ്കറായിരുന്നു ആ ഓവർ പൂർത്തിയാക്കിയത്. തന്റെ ആദ്യ പന്തിൽ തന്നെ ഓപണർ ഇമാദ് വാസിമിന്റെ വിക്കറ്റ് ശങ്കർ വീഴ്ത്തുകയും ചെയ്തു.

ഹർദിക് പാണ്ഡ്യയ്ക്കൊപ്പം വിജയ് ശങ്കറിന്റെ സാന്നിധ്യവും ഉള്ളതിനാൽ ഭുവനേശ്വർ കുമാറിന്റെ അഭാവം ഇന്ത്യയെ മധ്യഓവറുകളിൽ ബാധിക്കില്ലയെങ്കിലും അവസാന ഓവറുകളിൽ എന്താകുമെന്ന് കണ്ടുതന്നെ അറിയണം.