Skip to content

ലോകകപ്പിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് ; അപൂർവ്വ നേട്ടത്തിൽ വിജയ് ശങ്കർ

ലോകകപ്പ് അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന ചരിത്രനേട്ടത്തിൽ വിജയ് ശങ്കർ . മത്സരത്തിലെ അഞ്ചാം ഓവറിൽ ആദ്യ നാല് പന്തുകൾ എറിഞ്ഞ ശേഷം പരിക്ക് പറ്റി പുറത്തുപോയ ഭുവനേശ്വർ കുമാറിന് പകരക്കാരനായി ഓവറിലെ അഞ്ചാം പന്തെറിഞ്ഞ വിജയ് ശങ്കർ ഓപ്പണർ ഇമാം ഉൾ ഹക്കിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.