Skip to content

സെഞ്ചുറിയുമായി രോഹിത് ശർമ്മ, ഫിഫ്റ്റിയുമായി കോഹ്ലി ; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ആവേശപോരാട്ടത്തിൽ പാകിസ്ഥാനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ നിശ്ചിത 50 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 336 റൺസ് നേടി. 113 പന്തിൽ 140 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും 65 പന്തിൽ 77 റൺസ് നേടിയ വിരാട് കോഹ്ലിയുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്. തകർപ്പൻ തുടക്കമാണ് രാഹുലും രോഹിത് ശർമ്മയും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത്. ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 136 റൺസ് കൂട്ടിച്ചേർത്തു. ധവാന്റെ അഭാവത്തിൽ ഓപണിങ് ഇറങ്ങിയ രാഹുൽ 78 പന്തിൽ 57 റൺസ് നേടി മികച്ച പിന്തുണ രോഹിത് ശർമ്മയ്ക്ക് നൽകി.

പത്തോവറിൽ 47 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ആമിർ മാത്രമാണ് പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഹസൻ അലിയും വഹാബ് റിയാസും ഓരോ വിക്കറ്റ് വീതം നേടി.